Section

malabari-logo-mobile

60 വയസ്സിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങൾ ഉള്ളവർക്ക് ബൂസ്റ്റർ ഡോസിന് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വേണ്ട

HIGHLIGHTS : People over the age of 60 who have other related illnesses do not need a doctor's certificate for a booster dose

രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങൾ ഉള്ളവർക്ക് ബൂസ്റ്റർ ഡോസിന് ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതില്ല.

ജനുവരി 10 മുതലാണ് 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുക. അതേസമയം രോഗങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമല്ല വാക്സിനേഷൻ സെൻട്രലിൽ നേരിട്ടെത്തുന്നവർക്കും വാക്സിൻ ലഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയർന്ന സാഹചര്യത്തിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൗമാരക്കാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരിയിൽ ആരംഭിക്കും. ആധാർ കാർഡോ സ്കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി കേന്ദ്രസർക്കാർ അംഗീകാരം നൽകി. കോർ ബെവാക്സ്, കോവോ വാക്സ് എന്നിവയുടെ അടിയന്തിര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നൽകിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!