കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിക്ഷേപിച്ച് കെ. മുരളീധരന്‍ എം.പി. എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥായാണ് കേരളത്തിന്റേതെന്ന് കെ. മുരളീധരന്‍. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ മുരളീധരന്റെ വിമര്‍ശനമുണ്ടായത്.
മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. കേരളത്തില്‍ മുമ്പും വവ്വാലുകള്‍ ഉണ്ടായിരുന്നു അന്നൊന്നും നിപ്പ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രപതിക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു.




