പെൻഷനും കുടുക്ക സമ്പാദ്യവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

താനൂർ: പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു മാതൃകയായി.

താനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മാമ്പറ്റ രാധയാണ് തന്റെ പെൻഷൻ തുക സംഭാവന നൽകിയത്.

രാധയുടെ കൊച്ചുമക്കളുടെ വിഷുക്കൈനീട്ടവും കുടുക്ക സമ്പാദ്യവും ഇതോടൊപ്പം നൽകി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയൻ ഏറ്റുവാങ്ങി.

Share news
error: Content is protected !!
Scroll to Top