Section

malabari-logo-mobile

റോക്കറ്റ്‌ കടലിലില്‍ വീണാല്‍ നമുക്ക്‌ ആശ്വസിക്കാമോ?

HIGHLIGHTS : സലീം എന്‍കെ യഥാർത്ഥത്തിൽ ആശങ്ക ഒഴിഞ്ഞോ…? ചൈനീസ് റോക്കറ്റ് നമുക്ക് മുകളിൽ വീഴാത്തത് കൊണ്ട് ആശങ്ക ഒഴിഞ്ഞു. പക്ഷെ മഹാസമുദ്രത്തിലെ റോക്കറ്റ് വീണ ...

സലീം എന്‍കെ
യഥാർത്ഥത്തിൽ ആശങ്ക ഒഴിഞ്ഞോ…? ചൈനീസ് റോക്കറ്റ് നമുക്ക് മുകളിൽ വീഴാത്തത് കൊണ്ട് ആശങ്ക ഒഴിഞ്ഞു. പക്ഷെ മഹാസമുദ്രത്തിലെ റോക്കറ്റ് വീണ പ്രദേശത്തെ മറൈൻ എക്കോ സിസ്റ്റത്തെ അതെങ്ങിനെയാവും ബാധിച്ചിരിക്കുക. അതെ നമ്മുടെ കടലും മലിനമായിക്കൊണ്ടിരിക്കുന്നു.. അതിവേഗത്തിൽ… പരീക്ഷണങ്ങളുടെ ഭാഗമായുള്ള sൺ കണക്കിന് മാലിന്യങ്ങൾ തള്ളുന്നതും ഇവിടെത്തന്നെ…
ബഹിരാകാശ പരീക്ഷണങ്ങളുടെയും ഭൂമിയിൽ നടക്കുന്ന പരീക്ഷണങ്ങളുടെയും പ്രഹരം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളാണ്. എഴുപത്തി ഒന്ന് ശതമാനം ജലമുള്ള ഭൂമിയിൽ നമ്മുടെ സമുദ്രങ്ങളിലെ കൂട്ടമരണങ്ങൾക്കും വംശനാശങ്ങൾക്കും കാരണമാകുന്ന നിരവധിയായ അപകടം പിടിച്ച വസ്തുക്കൾ മനുഷ്യൻ തന്നെയാണ് സമുദ്രത്തിൽ തള്ളുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബാൾട്ടിക് സമുദ്രത്തിൽ സോവിയറ്റ് യൂണിയനും ബ്രിട്ടനും അമേരിക്കയും ജർമനിയും വൻതോതിലാണ് രാസായുധങ്ങൾ തള്ളിയത്.
ഓയിൽ ടാങ്കറുകൾ തകരുന്നതും ഓയിൽ ചോർച്ചയും മറ്റൊന്നാണ്. 1967ൽ ടോറി കാനിയോൺ ടൺ കണക്കിന് ക്രൂഡ് ഓയിലാണ് കടലിൽ തള്ളിയത്.വടക്കൻ പസഫിക് സമുദ്രത്തിലെ ഒന്നര മില്യൻ ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് ശരിക്കും സമുദ്രത്തിനുള്ളിലെ മറ്റൊരു പ്ലാസ്റ്റിക് സമുദ്രമാണ്. ആഴക്കടൽ ഖനനവും കടൽത്തറകളെയും കടൽ വൈവിധ്യങ്ങളെയും പരിക്കേൽപ്പിക്കുന്നു.ലളിത ഘടനയുള്ള കടൽ ജീവജാലങ്ങൾക്ക് നമ്മൾ അത്രയൊന്നും ഗൗരവമല്ല എന്ന് ചിന്തിക്കുന്നതെന്തും വലിയ തരത്തിലുള്ള ആവാസത്തകർച്ചകൾക്കും നഷ്ടങ്ങൾക്കും കാരണമാകുന്നു.
റോക്കറ്റ് കടലിൽ വീണു എന്ന് പറഞ്ഞ് സമാശ്വസിക്കുമ്പോഴും നമ്മൾ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവും സമ്പുഷ്ടമായ ഒരു ജീവലോകത്തേക്കാണ് അത് വീണതെന്നും അത് പോലെത്തന്നെ ഏറ്റവും വിശാലമായ ഭക്ഷ്യ ശേഖരത്തിലേക്കാണ് അത് പതിച്ചതെന്നും. ജലത്തിൽ കലരുന്ന അപകടകരമായ രാസവസ്തുക്കൾ നാളെ നമ്മുടെ തീൻമേശയിലെത്തും… മാലിന്യങ്ങളെ ഉൾക്കൊള്ളാനാവാതെ കടൽ ജൈവികത ഇല്ലാതെയാവുമ്പോ 29 ശതമാനം കരജീവിതങ്ങൾക്ക് വലിയ ആയുസ്സൊന്നും ഉണ്ടാവില്ല!
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!