കേരള സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്‌സിന്‍ എത്തി

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തുവാങ്ങിയ കോവിഡ്‌ വാക്‌സിന്‍ കൊച്ചിയിലെത്തി. ഇന്ന്‌ ഉച്ചക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിലാണ്‌ വാക്‌സിന്‍ എത്തിയത്‌ മൂന്നര ലക്ഷം വാക്‌സിനാണ്‌ ഇന്ന്‌ പൂനെ സിറം ഇന്‌സ്റ്റിട്യൂട്ടില്‍ നിന്നും എത്തിയത്‌.

വാക്‌സിന്‍ മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ മേഖല വെയര്‍ ഹൗസിലേക്ക്‌ മാറ്റി.

18 വയസ്സുമുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക്‌ സൗജന്യവാക്‌സിന്‍ നല്‍കാനാകില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ സൗജന്യവാക്‌സിന്‍ നല്‍കാന്‍ തന്നെയാണ്‌ തീരുമാനിച്ചത്‌. ഇതിന്റെ ഭാഗമായാണ്‌ നേരിട്ട്‌ കമ്പനികളില്‍ നിന്നും ഒരു കോടി വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്‌. എല്ലാ വിഭാഗം ആളുകള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ തന്നെയാണ്‌ സംസ്ഥനാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഓരോ ജില്ലിയിലേക്കും ആദ്യ തവണ വന്ന വാക്‌്‌സിന്‍ എത്രവെച്ച്‌ നല്‍കണമെന്ന്‌ ആരോഗ്യവകുപ്പ്‌തീരുമാനിക്കും.

Share news
error: Content is protected !!
Scroll to Top