പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം

വള്ളിക്കുന്ന്: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുപ്പത്തി ഒന്‍പതാമത് വള്ളിക്കുന്ന് മണ്ഡലം സമ്മേളനം സംസ്ഥാന വനിതാ ഫോറം സെക്രട്ടറി.പി. വനജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇ.എം ജോസ് അധ്യക്ഷത വഹിച്ചു.

എം.വിജയ കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായരും, സാംസ്‌കാരിക സമ്മേളനം സുഷമ കണിയാട്ടിലും ഉദ്ഘാടനം ചെയ്തു. രണ്ടു ഗഡു പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക, 18 ശതമാനം ക്ഷാമാശ്വാസം എന്നിവ ഉടന്‍ അനുവദിക്കാനും , മെഡി സെപ്പ് ന്യൂനതകള്‍ പരിഹരിക്കുന്നതിനും , ശമ്പള പരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കുന്നതിനും സമ്മേളനം ആവശ്യപ്പെട്ടു.

അശോകന്‍ മേച്ചേരി, സി.ഉണ്ണി മൊയ്തു, കോശി.പി.തോമസ്, ത്രേസ്യാമ്മ തോമസ്, കെ .എം . രാമുണ്ണിക്കുട്ടി, എ.ടി.ഇന്ദിരാഭായ് , ഒ.വിജയന്‍, ഇ.പി. ഗീത, വി.പി. വിജയന്‍ , പി. രാജലക്ഷ്മി , കെ.പി രാധ, പി.ശിവദാസന്‍ ,എന്‍.പി.വസുമതി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top