താനൂര്‍: യാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് കരുതപ്പെടുന്ന യുവാവ് ട്രെയ്‌നില്‍നിന്നു പുറത്തേക്ക് ചാടിയതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്ക്. മാല പൊട്ടിച്ചതിനു പിന്നാലെ സഹയാത്രികര്‍ പിടികൂടുമെന്ന് ഉറപ്പായതിനെതുടര്‍ന്നാണ് ഇയാള്‍ പുറത്തേക്ക് ചാടിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
മംഗളൂരു -ചെന്നൈ എക്‌സ്പ്രസില്‍ വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പശ്ചിമ ബംഗാള്‍ കുസുംഗ്രാം ബര്‍ദാന്‍ സ്വദേശി മൊഹസിനാണ് (24) തീവണ്ടിയില്‍നിന്ന് ചാടി കാലുകള്‍ തകര്‍ന്ന് ഗുരുതരാവസ്ഥയിലായത്. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.
തീവണ്ടി താനൂര്‍ സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണമാല പൊട്ടിച്ചത്. സഹയാത്രക്കാര്‍ പിടികൂടുമെന്നായതോടെ യുവാവ് തീവണ്ടിയില്‍നിന്ന് ചാടുകയായിരുന്നുവെന്ന് സഹയാത്രക്കാര്‍ പറഞ്ഞു.
ഇരുകാലുംകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരും പോലീസും ആര്‍.പി.എഫും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്‍വേ പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




