
തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറ് ഇടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പന്താരങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു.
തലക്ക് സാരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
ഭാര്യ: ബിന്ദു, മക്കള്‍: അപര്‍ണ്ണ, അഞ്ചന, സഹോദരങ്ങള്‍: സുധാകരന്‍, രാജന്‍, സുനില്‍ കുമാര്‍, സുഭാഷിണി, സിന്ധു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


