HIGHLIGHTS : Mango ice cream
മാങ്ങ സീസണായ ഈ കാലത്ത് വീട്ടില്‍ തന്നെ ഏറെ ടേസ്റ്റോടെ തയ്യാറാക്കാവുന്ന ഒന്നാണ് മാങ്ങ ഐസ് ക്രീം. കുട്ടികള്‍ക്കു മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ ഐസ്‌ക്രീം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍:-

മധുരമുള്ള മാമ്പഴം – 2 വലുത്
പാല്‍ – 3 കപ്പ്
പഞ്ചസാര – 8 ടേബിള്‍ സ്പൂണ്‍/ മാങ്ങയുടെ മധുരം അനുസരിച്ച്
കോണ്‍ഫ്‌ലോര്‍ – 1½ ടേബിള്‍ സ്പൂണ്‍
റവ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – 2 നുള്ള്
തയ്യാറാക്കുന്ന വിധം:-
റവ ,കോണ്‍ഫ്‌ലവര്‍ , പഞ്ചസാര എന്നിവ പാലില്‍ ചേര്‍ത്ത് നിര്‍ത്താതെ ഇളക്കി കുറുക്കി എടുക്കുക. തണുക്കാനായി മാറ്റിവെക്കുക.
മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി മിക്‌സിയില്‍ നേരത്തെ തണുപ്പിക്കാന്‍ വെച്ച പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കട്ടി കൂടുതലാണെങ്കില്‍ ആവശ്യത്തിന് തണുത്ത പാല്‍ ചേര്‍ത്ത് പാകമാക്കാം. ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കുക. മധുരം കൂടുതലായി നില്‍ക്കണം . എന്നാലേ തണുപ്പിച്ചെടുക്കുന്ന സമയത്ത് പാകത്തിന് മധുരംഉണ്ടാവുകയുള്ളൂ.
മറ്റൊരു പാത്രത്തിലേക്ക് മാറ്റി സെറ്റാവന്‍ വേണ്ടി ഫ്രിഡ്ജില്‍ വയ്ക്കുക. ഏകദേശം 7-8 മണിക്കൂര്‍ വേണ്ടിവരും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു