Section

malabari-logo-mobile

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ്

HIGHLIGHTS : കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്സ് നേതാവും, ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ്. കേരളത്തില്‍ പരിസ്ഥിതി വെച്ച...

p c georgeകൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്സ് നേതാവും, ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ്. കേരളത്തില്‍ പരിസ്ഥിതി വെച്ച് കഞ്ഞി കുടിക്കുന്ന കുറേ കപടപരിസ്ഥിതി വാദികള്‍ ഉണ്ടെന്നും, താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടക്കുന്ന കുറേ എണ്ണം. പല്ലു തേക്കാത്ത ഇവന്‍മാരെല്ലാം വന്‍ സമ്പന്നരാണെന്നും ഇവന്റെയൊക്കെ കാലുവെട്ടുന്ന കാലം അധികം തമാസിയാതെ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിമുട്ടറിയാതെ, കര്‍ഷകന്റെ വേദനയറിയാതെ, മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദനയറിയാതെ പ്രസ്താവന കൊണ്ട് ഇവനൊക്കെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയും കാര്‍ബണ്‍ ക്രഡിറ്റ് ഫണ്ടിന്റെ വിഹിതവും കൊണ്ട് കഞ്ഞി കുടിക്കുന്ന കുറേയെണ്ണമുണ്ട്. അവന്‍മാരല്ലാതെ മനസ്സാക്ഷിയുള്ളവരാരും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശത്തെ എതിര്‍ക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച ഇന്റര്‍വ്യൂവിലാണ് പി സി ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!