പുള്ളിപ്പുലിയെ കൊന്ന വീട്ടമ്മയ്ക്ക് പാരിതോഷികം നല്‍കി

Untitled-1 copyസ്വയ രക്ഷക്കായി പുള്ളിപ്പുലിയെ കൊന്ന 56 കാരി കമല നെഗിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കി. ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗിലാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഒറ്റക്ക് നനച്ചു കൊണ്ടിരുന്ന കമലയെ ആണ് പുള്ളിപ്പുലി ആക്രമിച്ചത്. 20 മിനിറ്റോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ തന്റെ കയ്യിലുണ്ടായിരുന്ന അരിവാളും, മണ്‍വെട്ടിയുമുപയോഗിച്ച് കമല പുലിയെ ആഞ്ഞു വെട്ടി വീഴ്ത്തി. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കമലയെ ശ്രീനഗര്‍ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ധീരതാ പുരസ്‌കാരത്തിന് കമലയുടെ പേര് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top