Section

malabari-logo-mobile

എലിപ്പനി പടരുന്നു; കോഴിക്കോട് മെഡി. കോളേജില്‍ 5 മരണം

HIGHLIGHTS : കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി ഡോക്ടര...

MODEL copyകോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരും, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥരും രംഗത്തെത്തിയിരിക്കുകയാണ്.

കുണ്ടായിത്തോട് വെള്ളിലവയല്‍ കട്ടികാളിത്തറയില്‍ കെ.ടി കുമാരന്റെ ഭാര്യ ജാനു (53), കോട്ടൂളിയില്‍ താമസക്കാരനായ കോയമ്പത്തൂര്‍ സ്വദേശി രാമു(40), മലപ്പുറം മക്കരപറമ്പ് കുന്നോത്ത് വീട്ടില്‍ അലവി (48), ആനമങ്ങാട് കായല വീട്ടില്‍ അയ്യപ്പന്‍ (52), തമിഴ്‌നാട് കൊളപ്പള്ളി നെല്ലിയ്യളം വീട്ടില്‍ മരുക്കയ്യ(48) എന്നിവരാണ് മരിച്ചത്.

sameeksha-malabarinews

ഏത് തരത്തിലുള്ള പനി വന്നാലും സ്വയം ചികില്‍സിക്കാതെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളെ സമീപിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മലിനജലവുമായി കഴിയുന്നതും സമ്പര്‍ക്കം ഒഴിവാക്കണം. കര്‍ഷകര്‍, ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളികള്‍, ഓവുചാലുകള്‍ വൃത്തിയാക്കുന്നവര്‍,മൃഗപരിപാലകര്‍ എന്നിവര്‍ മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ഉപകരിക്കുന്ന തരത്തിലുള്ള പാദരക്ഷകള്‍, കയ്യുറകള്‍,എന്നിവ ധരിക്കണമെന്നും മലിനജല സമ്പര്‍ക്കം ഉണ്ടായാല്‍ ഉടനെ അണുനാശിനികളോ സോപ്പോ ഉപയോഗിച്ച് കൈകഴുകണമെന്നും കൈകാലുകളില്‍ മുറിവുള്ളവര്‍ നിര്‍ബന്ധമായും മലിനജല സമ്പര്‍ക്കം ഒഴിവാക്കുക, ആഹാരസാധനങ്ങള്‍, കുടിവെള്ളം തുടങ്ങിയവ എലിവിസര്‍ജ്യം വരാത്ത രീതിയില്‍ മൂടിവെക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുക,എലി പെറ്റുപെരുകാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ നല്‍കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!