ഒരു ഹിന്ദുപെണ്‍കുട്ടിയെ മതം മാറ്റിയാല്‍ 100 പെണ്‍കുട്ടികളെ തിരിച്ചുമാറ്റുമെന്ന്് ; ബിജെപി എംപി ആദിത്യനാഥ്

communal harmony breakingലക്‌നൗ: ഉത്തര്‍പ്രദേശിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ വര്‍ഗീയ വിഷലിപ്തമാകുന്നു. മതമാറ്റത്തിന് വിധേയമാകുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്ക് പകരവും 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റാന്‍ ബിജെപി എംപി ആദിത്യനാഥിന്റെ ആഹ്വാനം. മറ്റ് മതങ്ങളില്‍ പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്ത് പകരത്തിന് പകരം വീട്ടാനാണ് എംപി പറയുന്നത്. രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണ് എന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണമെന്നും പാര്‍ലിമെന്റില്‍ പ്രസംഗിച്ച യോഗി ആദിത്യ നാഥ് രണ്ടാഴ്ചമുമ്പ് ഏവരേയും ഞെട്ടിച്ചിരുന്നു.

കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം ഹിന്ദുക്കളോട് തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് വിഷയമാക്കി ക്യാമ്പെയില്‍ നടത്താനുള്ള ബിജെപിയുടെ തീരുമാനം ഏറെ വിവാദമായിരുന്നു. ഇതിനു പുറമെയാണിപ്പോള്‍ ആദിത്യനാഥിന്റെ ഈ ആഹ്വാനം. ഖൊരക്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് ആദ്യത്യ നാഥിന്റെ ഈ ആഹ്വാനം ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് പുറത്ത് വിട്ടത്.

അതേസമയം രാജ്യത്തെ സാമുദായിക അന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ വീഡിയോ പഴയതാണെന്നാണ് ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ വീഡിയോ പഴയതാണെങ്കിലും ഇക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ യോഗി ആദിത്യ നാഥിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് പ്രസംഗം.

Share news
error: Content is protected !!
Scroll to Top