റിമിടോമി അത്രപോര; രഞ്ജിനി ഹരിദാസ്

rimi tomyഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ജനപ്രിയ മ്യൂസിക്ക് റിയാലിറ്റി ഷോയില്‍ തനിക്ക് പകരം അവതാരികയായി എത്തിയ റിമി ടോമി അത്ര പോരെന്ന് മുന്‍ അവതാരികയും നടയുമായ രഞ്ജിനി ഹരിദാസ്. റിമിക്കി പറ്റിയ പണിയല്ല സ്റ്റാര്‍സിംഗര്‍ അവതാരികയായിരിക്കുന്നതെന്നും ഒന്നും ഒന്നും മൂന്ന് പോലുള്ള കോമഡി പരിപാടിയാണ് റിമിക്കി ചേരുകയെന്നുമാണ് രഞ്ജിനിയുടെ കമ്മന്റ്.

സ്റ്റാര്‌സിംഗറിലെ ജഡ്ജായ എംജി ശ്രീകുമാറിനെയും രഞ്ജിനി വെറുതെ വിടുന്നില്ല. സ്റ്റാര്‍ സിംഗര്‍ ഒരു സീരിയസ് പരിപാടിയാണെന്നും എംജി ശ്രീകുമാറിന്റെയും റിമി ടോമിയുടേയും കോമഡിയൊന്നു അവിടെ വര്‍ക്കൗട്ട്് ചെയ്യില്ലെന്നും രഞ്ജി പറഞ്ഞു.

റമിക്ക് ആരാധകരെ കയ്യിലെടുക്കാന്‍ റിമിക്ക് കഴിയുമെന്ന് രഞ്ജിനി സമ്മതിച്ചെങ്കിലും സംഗീതത്തെ വിലയിരുത്താനുള്ള കഴിവ് റിമിക്കില്ലെന്നു പറഞ്ഞ രഞ്ജിനി പരിപാടിയിലെ ജഡ്ജായി വന്ന എം ജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളയുകയാണ് ചെയ്തതെന്നും പറഞ്ഞു. തന്റെ മനസില്‍ സ്റ്റര്‍ സിംഗറിനെ കുറിച്ചുള്ള ടീമില്‍ ഉള്ളവര്‍ ശരത്തും ചിത്രയും ഉഷാ ഉദുപ്പുമാണെന്നും അതില്‍ എംജി ശ്രീകുമാര്‍ ഇല്ലെന്നും രഞ്ജിനി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top