കൊതിയൂറും പഴ പ്രഥമന്‍;ഓണം സ്‌പെഷ്യല്‍

ഓണക്കാലത്തെ പ്രധാന പ്രഥമനുകളില്‍ ഒന്നാണ് പഴ പ്രഥമന്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പഴപ്രഥമന്‍ ഓണത്തിന് തയ്യാറാക്കാം

പഴപ്രഥമന്‍ തയ്യാറാക്കുന്ന വിധം

ചേരുവകള്‍
ഏത്തപ്പഴം (നേന്ത്രപഴം)(നന്നായി പഴുത്തത്) – 3 എണ്ണം

ശര്‍ക്കര – 500 ഗ്രാം

തേങ്ങ – 1

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്

നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ പൊടി – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങ ചിരകി, ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മൂന്നായി പിഴിഞ്ഞെടുക്കുക.ശേഷം ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക.

ചുവട് കട്ടിയുള്ള പാത്രത്തില്‍ ഏത്തപ്പഴം നുറുക്കിയത് ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം ഇത് നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക.

ഒരു ഉരുളിയില്‍ നെയ്യൊഴിച്ച് ഉടച്ചെടുത്ത പഴം ചേര്‍ത്ത് നന്നായി വഴറ്റുക. പഴത്തിന്റെ പച്ചമണം മാറുമ്പോള്‍ ഉരുക്കിയ ശര്‍ക്കര ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശര്‍ക്കരപ്പാനി നന്നായി കുറുകി കഴിയുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നന്നായി തിളച്ചു കുറുകിയ ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക.

ഇനി ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനു മുന്‍പ് വാങ്ങി വെക്കുക.

ഒരു പാനില്‍ അല്പം നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പ്രഥമനില്‍ ചേര്‍ക്കുക.

അവസാനമായി ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ പൊടികള്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഏറെ സ്വാദിഷ്ടമായ പഴപ്രഥമന്‍ തയ്യാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top