
കാസര്‍കോട്: കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ മരണം ആറായി. കര്‍ണാടക ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടമായി നിയന്ത്രണംവിട്ട് ബസ്‌കാത്തിരിപ്പു കേന്ദ്രത്തിലേക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടക സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഓട്ടോയിലുണ്ടായിരുന്ന പത്തുവയസുള്ള ഹസ്ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലും മംഗളൂരു, ദര്‍ളകട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. പരിക്കേറ്റവരില്‍ ചിലരെ മംഗലാപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




