Section

malabari-logo-mobile

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

HIGHLIGHTS : Paytm founder Vijay Shekhar Sharma has resigned as chairman

ന്യൂഡല്‍ഹി: വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ളആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍സ്ഥാനം രാജിവച്ചു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ്വിജയ് ശര്‍മ പടിയിറങ്ങിയത്.

എല്ലാ ഇടപാടുകളും മാര്‍ച്ച് 15നകം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നല്‍കിയനിര്‍ദേശം.

sameeksha-malabarinews

ഇതിന് പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാര്‍ച്ച് 15നു ശേഷം പേ്ടിഎം ബാങ്കിന്റെ സേവിങ്‌സ് / കറന്റ്അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ്ആര്‍ബിഐ വിലക്കിയിരിക്കുന്നത്.

മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ഐഎഎസ് ഓഫീസര്‍ രജനി സെഖ്രി സിബല്‍, എന്നിവരെ ഉള്‍പ്പെടുത്തി പിപിബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!