പട്ടാമ്പിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ മരിച്ചു

പട്ടാമ്പി : പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊപ്പത്ത് നാല് പേര്‍ കിണറ്റില്‍ അകപ്പെട്ടു. ഇവരില്‍ രണ്ടുപേര്‍ ശ്വാസം കിട്ടാനാകാതെ മരിച്ചു.സുരേഷ് (42), സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്.

വിട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ക്കാണ് അപകടം സംഭവിച്ചത്. .

സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍ കുട്ടി എന്നയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കിണറില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്‌

Related Articles