HIGHLIGHTS : പട്ടാമ്പി; പട്ടാമ്പിക്കടുത്ത് ചാലിശ്ശേരിയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചു, പെരുമണ്ണൂര്‍ വടക്കേ പുരക്കല്‍ വീട്ടില്‍ റിട്ടയേര്‍ഡ് ...
പട്ടാമ്പി; പട്ടാമ്പിക്കടുത്ത് ചാലിശ്ശേരിയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചു, പെരുമണ്ണൂര്‍ വടക്കേ പുരക്കല്‍ വീട്ടില്‍ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാരായണന്‍(71), ഭാര്യ ഇന്ദിര(65) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ച ഒന്നേമുക്കാലോടെയാണ് സംഭവം.
വീട്ടിന് തീപിടിച്ചതല്ലെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ രണ്ടുപേര്‍ മാത്രമാണ് വീട്ടില്‍ താമസച്ചിരുന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
ചാലിശ്ശേരി പോലീസും, പട്ടാമ്പി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.