HIGHLIGHTS : ‘കേരള മീഡിയ അക്കാദമിയുടെ ഗവേഷണ പദ്ധതിയില്‍പ്പെട്ട എന്തുകൊണ്ട് ടിവിയില്‍ കാളി ചോതി കുറുപ്പന്മാര്‍ ഇല്ല എന്ന കൈരളി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ക...
‘കേരള മീഡിയ അക്കാദമിയുടെ ഗവേഷണ പദ്ധതിയില്‍പ്പെട്ട എന്തുകൊണ്ട് ടിവിയില്‍ കാളി ചോതി കുറുപ്പന്മാര്‍ ഇല്ല എന്ന കൈരളി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ രാജേന്ദ്രന്റെ പുസ്തകം പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രശസ്ത സ്ാഹിത്യകാരി കെ.ആര്‍ മീരക്ക് നല്‍കി പ്രകാശനം ചെയ്തു.
മാധ്യമ രംഗത്ത് മാത്രമല്ല ലോകത്തെങ്ങും വിവേചനം ഉണ്ട് . ആധിപത്യം സ്ഥാപിക്കുന്നവരുടെ താല്പര്യം അടിച്ചേല്‍പ്പിക്കപ്പെടുമ്പോഴാണ് വിവേചനം ഉണ്ടാകുന്നത്. നമ്മുടെ രാജ്യത്തും ജാതി വിവേചനം എല്ലായിടത്തുമുണ്ട് .വിവേചനങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ അനീതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ വേണം . ഇവിടെയാണ് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രസക്തിയെന്ന് എന്ന് പുസ്തകം പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു.
ദളിതര്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍, മാധ്യമ രംഗത്ത് എങ്കിലും ഈ വിവേചനം കുറച്ചു കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് ഈ പുസ്തകം കാരണമാകട്ടെയെന്ന് കെ.ആര്‍ മീര പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു വീഡിയോ സന്ദേശം നല്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് കെ.പി. റെജി ,മനുഷ്യാവകാശ പ്രവര്‍ത്തക മ്യദുലാദേവി, ടി ചാമിയാര്‍, കെ. അജിത് , പ്രമോദ് പയ്യന്നൂര്‍,അക്കാദമി സെക്രട്ടറി എന്‍.പി. സന്തോഷ് , കെ രാജേന്ദ്രന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു