പരപ്പനങ്ങാടി:കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത്സ്ന്റെ അഭിമുഖ്യത്തിൽ സോഷ്യൽ ലൈഫ് വെൽനെസിന്റെ ഭാഗമായി പരപ്പനങ്ങാടി കോ -ഓപ്പറേറ്റീവ് കോളേജിൽ വെച്ച് സംഘടിപ്പിച്ച പാത്ത് വേ ക്യാമ്പ് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രസിഡന്റ് അഡ്വ. കെ. കെ സൈതലവി,സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, സെന്റർ കോ-ഓർഡിനേറ്റർ മുനീറ. കെ എന്നിവർ പ്രസംഗിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകളിൽ ഫാക്കൽട്ടിമാരായ സാബിറ.ബി, ജമാലുദ്ധീൻ സി, അഡ്വ. ഹംസകുട്ടി. പി, മുൻഷിദ. കെ, ഡോ. സെയാന സലാം, സുഹ്‌റാബി. ഡി എന്നിവർ ക്ലാസ്സെടുത്തു.
എം അബ്ദുൽ റസാഖ് സ്വാഗതവും ഫവാസ്.എം നന്ദി യും പറഞ്ഞു.




