കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എന്‍.എസ്.എസ്. അവാര്‍ഡ് വിതരണം

എന്‍.എസ്.എസ്. അവാര്‍ഡ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകളുടെ വിതരണം 9-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ശിഹാബ്, ഡി.എസ്.യു. ചെയര്‍മാന്‍ കെ. ജോബിഷ് സെനറ്റ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അവാര്‍ഡിനര്‍ഹരായവര്‍ : പ്രോഗ്രാം ഓഫീസര്‍മാരായ എസ്. നിഷ (അമല്‍ കോളേജ് മൈലാടി), കെ. മിനി (വി.ടി.ബി. കോളേജ്, ശ്രീകൃഷ്ണപുരം), ടി. മുഹമ്മദ് റഫീഖ് (ഐഡിയല്‍ കോളേജ് ചെര്‍പുളശേരി), ആര്‍. തരുണ്‍ (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), രഞ്ജിത്ത് വര്‍ഗീസ് (സെന്റ് തോമസ് കോളേജ് തൃശൂര്‍), എസ്. സായ്ഗീത (മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് കോഴിക്കോട്), ഡോ. എസ്. ഷിബു (എസ്.എന്‍.ഡി.പി. കോളേജ് കുന്നപ്പള്ളി), വൈ. ശ്രീജിത്ത് (പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ് ചാലക്കുടി), ജൈന്‍ ജെ. തെറാട്ടില്‍ (സെന്റ് അലോഷ്യസ് കോളേജ് എല്‍ത്തുരുത്ത്), ഡോ. ജിനോ പി. വര്‍ഗീസ് (മാര്‍ത്തോമ കോളേജ് ചുങ്കത്തറ), എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ എം. അനിത് (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), ആല്‍ബിന്‍ കുര്യാക്കോസ് (രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അട്ടപ്പാടി), ടി. ആഷിഫ് (എം.ഇ.എസ്. കോളേജ് മമ്പാട്), വി. ഷഹമാന്‍ (റീജിണല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ്), കെ. അഹമ്മദ് യാമില്‍ (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), ജോണ്‍ ജോജു (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), പി.പി. റിന്‍ഷാദ് (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), ജില്‍റ്റൊ ജോയ് (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി കോഴിക്കോട്), എം.കെ. മുഹമ്മദ് ജവാദ് (സുന്നിയ്യ അറബിക് കോളേജ് ചേന്നമംഗലൂര്‍), ജോയല്‍ തോമസ് ജയ്‌സണ്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരി), അര്‍ച്ചന പ്രകാശ് (ഗവ. ലോ കോളേജ് തൃശൂര്‍), എം.കെ. ഫാത്തിമ തസ്‌നിം (പ്രൊവിഡന്‍സ് കോളേജ് കോഴിക്കോട്), ടി.സി. അനുശ്രീ (ശ്രീ നാരായണ കോളേജ് വടകര), ജീവിത ജ്യോതി ബിജു (പ്രൊവിഡന്‍സ് കോളേജ് കോഴിക്കോട്), എം.കെ. ഫിദ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍), എം.യു. വൈഷ്ണജ (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), നമ ധാനിയ (ഫറൂഖ് കോളേജ്), അനഘ സജീവന്‍ (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി കോഴിക്കോട്), ജി. അഭിജ്ഞ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരി), സി. ഫാത്തിമ നിഷാന (മജ്‌ലിസ് കോളേജ് വളാഞ്ചേരി)

ഫിസിക്സ് അധ്യാപകര്‍ക്ക് ശിലപ്ശാല

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാല ഫിസിക്സ് അധ്യാപകര്‍ക്കായി പരിശീലന ശില്പശാല നടത്തി. കോളേജ്-സര്‍വകലാശാലാ ഫിസിക്സ് അധ്യാപകര്‍ക്കായി നടത്തിയ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അധ്യക്ഷനായി. മുംബെയില്‍ ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ അസോ. പ്രൊഫസര്‍ കെ.കെ. മസ്ഹൂദ് മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. കെ. ദൃശ്യ, ടി.എസ്. ഷാഹിദ് എന്നിവര്‍ സംസാരിച്ചു.

റിസര്‍ച്ച് അസിസ്റ്റന്റ്

ഐ.സി.എസ്.എസ്.ആര്‍. പ്രൊജക്ടിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് അസി. പ്രൊഫസറും പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററുമായ ഡോ. ശ്യാമിലിയുടെ കീഴില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് പ്രൊജക്ട് കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും 20-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഇ-മെയില്‍ drsyamili@uoc.ac.in, വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. പഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-യില്‍ എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി. മാത്തമറ്റിക്‌സ്, എം.കോം. കോഴ്‌സുകള്‍ക്ക് 2021-ല്‍ പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രസ്തുത കോഴ്‌സുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. താല്‍പര്യമുള്ളവര്‍ക്ക് 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494  2400288, 2407494.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021, നവംബര്‍ 2021 ഏപ്രില്‍ 2022, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായി 25 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

പരീക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി നവംബര്‍ 2015 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ 20-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ 27-നും തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ 27-ന് തുടങ്ങും.

എസ്.ഡി.ഇ. രണ്ട്, നാല് സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 13-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 1-ന് നടക്കും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ്. കോളജില്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 15, 16 തീയതികലില്‍ എം.ഇ.എസ്. കല്ലടി കോളേജില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top