ബില്ലുകള്‍ പാസാക്കുന്നത് സാലഡ് ഉണ്ടാക്കുന്നത് പോലെയാണോ?; തൃണമൂല്‍ എംപി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ കൂടാതെ അതിവേഗം ബില്ലുകള്‍ പാസാക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്.പാര്‍ലമെന്റിന്റെ പവിത്രത കളങ്കപ്പെടുത്തുന്നുവെന്ന് പറഞ്ഞ ഡെറിക് ഒബ്രിയന്‍,സാലഡ് ഉണ്ടാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്ന് ചോദിച്ചു.

പത്തോളം ബില്ലുകള്‍ ശരാശരി ഏഴ് മിനിറ്റുകള്‍ മാത്രമെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തൃണമൂല്‍ എംപിയുടെ വിമര്‍ശനം.

 

Share news
error: Content is protected !!
Scroll to Top