Section

malabari-logo-mobile

ലൈംഗികാതിക്രമത്തിന് വിധേയയ പശ്ചിമബംഗാള്‍ സ്വദേശിയായ പത്തു വയസ്സുകാരിയുടെ കേസില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

HIGHLIGHTS : The Child Rights Commission has intervened in the case of a 10-year-old girl from West Bengal who was sexually assaulted

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് വിധേയയായി പശ്ചിമബംഗാളില്‍ നിന്ന് പാലായനം ചെയ്ത് കോഴിക്കോടെത്തിയ 10 വയസ്സുകാരിയുടെ സാന്നിധ്യം വിചാരണ കോടതിയില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍ പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും, പശ്ചിമ ബംഗാള്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കത്ത് നല്‍കി.

ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക പീഡനത്തെ തുടര്‍ന്നാണ്
10 വയസ്സുകാരിയും അമ്മയും പാലായനം ചെയ്ത് കോഴിക്കോട്ടെത്തിയത്. ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ കാരണത്താല്‍ ജീവന് ഭീഷണിയുണ്ട്. ഇതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കേരളത്തില്‍ താമസിക്കുന്ന കാലത്തോളം കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയുടെ വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് നല്‍കാന്‍ കോഴിക്കോട് ജില്ല കലക്ടര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ശിശുക്ഷേമ കമ്മിറ്റി എന്നിവരോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!