കൊച്ചി :സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സിജോ റിമാന്‍ഡിലാണ്.
മധ്യപ്രദേശില്‍ നിന്നും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് മദ്യ നിര്‍മാണത്തിനായി ടാങ്കറുകളില്‍ എത്തിച്ച സ്പിരിറ്റില്‍ നിന്നും 20386 ലിറ്റര്‍ മധ്യപ്രദേശിലെ സേന്തുവയില്‍ വെച്ച് മറിച്ചു വിറ്റതായാണ് കേസ്.
സിജോ തന്നെയായിരുന്നു സ്പിരിറ്റ് കടത്തിയ ഒരു ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍. കേസില്‍ അറസ്റ്റിലായ പ്രതികളെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.




