HIGHLIGHTS : Passenger caught with gold outside the airport
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളംവഴി കട ത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വര്‍ണം സ്വി കരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ മറ്റു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കള്‍ രാവിലെ 7.15ന് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി
(36)യെയാണ് സ്വര്‍ണവു മായി വിമാനത്താവള ത്തിനുപുറത്തുനിന്ന് പൊലീസ് പിടികൂടിയത്. സ്വര്‍ണം മിശ്രിതരൂപ ത്തില്‍ രണ്ട് കാസ്റ്റ്യൂളുക ളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് മുഹമ്മദലി എത്തിയത്. ഇത് സ്വീകരിക്കാന്‍ കാത്തിരുന്ന ഓമശേരി മാനിപുരം സ്വദേശിക ളായ സിറാജുദ്ദീന്‍ (42), സലാം (35) എന്നിവരെയും പൊലീസ് കസ്റ്റഡിയി ലെടുത്തു.
പിടികൂടിയ സ്വര്‍ണത്തിന് 32 ലക്ഷ ത്തിലധികം രൂപ വിലവ രും. പ്രതികളെ പൊലി സ് ചോദ്യംചെയ്തുവരിക യാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു