സ്വകാര്യ ബസില്‍ യാത്രക്കാരന് സഹയാത്രികന്റെ ക്രൂര മര്‍ദനം

കോഴിക്കോട്: സ്വകാര്യ ബസില്‍ യാത്രക്കാരന് മര്‍ദനം . പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. മാങ്കാവ് സ്വദേശി നിഷാദിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. നിഷാദിന്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സില്‍ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നിഷാദിന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കയും ചെയ്തുവെന്നും പരാതി പറയുന്നുണ്ട്.

പിന്‍സീറ്റില്‍ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവര്‍ പറമ്പില്‍ബസാര്‍ സ്വദേശി റംഷാദാണ് അടുത്തിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്.

പ്രതിയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. തോളില്‍ കൈ വെച്ചതിലെ തര്‍ക്കമാണ് കാരണമെന്ന് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top