ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്ത പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായര്‍ ആണ് അറസ്റ്റിലായത്. എലത്തൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളില്‍ പെട്ട ആളാണ് നിഖില്‍ എന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top