Section

malabari-logo-mobile

ചെട്ടിപ്പടിയിലെ വിവാദമരംമുറി: പരപ്പനങ്ങാടി നഗരസഭയുടെ വാദങ്ങള്‍ പൊളിയുന്നു

HIGHLIGHTS : പരപ്പനങ്ങാടി:ചെട്ടിപ്പടിയില്‍ റോഡരികിലെ റവന്യു കൈവശഭൂമിയിലുണ്ടായിരുന്ന തണല്‍മരം സ്വകാര്യ വ്യക്തിയുടെ അപേക്ഷയില്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നഗരസഭയ...

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ റോഡരികിലെ റവന്യു കൈവശഭൂമിയിലുണ്ടായിരുന്ന തണല്‍മരം സ്വകാര്യ വ്യക്തിയുടെ അപേക്ഷയില്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നഗരസഭയുടെ വാദം പൊളിയുന്നു. കെട്ടിടത്തിന് ഭീഷണിയാണന്ന പരാതിയില്‍ മരംമുറിച്ചുമാറ്റാന്‍ ട്രീകമ്മറ്റി പരിശോധന നടത്താന്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ മരംമുറിക്കെതിരെ ആരും പരാതി പറഞ്ഞിട്ടില്ലന്ന് ഇന്നലെ നഗരസഭ അധ്യക്ഷ ജമീലടീച്ചര്‍ മലബാറിന്യൂസിനോട് പറഞ്ഞിരുന്നു. പരാതിയുണ്ടായിരുന്നെങ്കില്‍ മരം മുറിക്കില്ലായിരുന്നുവെന്നും ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ട്രീകമ്മറ്റി പരിശോധനക്കെത്തിയപ്പോള്‍ തങ്ങള്‍ ഈ മരം മുറിച്ചുമാറ്റരുതെന്ന് ജമീലടീച്ചറോട് ആവിശ്യപ്പെട്ടതാണെന്നും ഇതിനോട് പ്രതികരിക്കാതെ ടീച്ചര്‍ മടങ്ങിപ്പോകുകയാണ് ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

മരംമുറിച്ചുമാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പരപ്പനങ്ങാടിയില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ കലാനാഥന്‍ മാസ്റ്റര്‍ ഇതിനെതിരെ പിഡബ്ല്യുഡി, റവന്യുമന്ത്രിമാര്‍ക്ക് പരാതി അയച്ചുകഴിഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ട കാലത്ത് ഇതിന്റെ പ്രചാരകരാകേണ്ട നഗരസഭയും വനം, പിഡബ്ല്യുഡി, വകുപ്പുകളും ഒത്തുകളി നടത്തി ഒരു തണല്‍ മരം മുറിച്ചുനീക്കിയിരിക്കുന്നു എന്ന ആക്ഷേപം സത്യമാവുകയാണോ ?.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!