Section

malabari-logo-mobile

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി: രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും തുടങ്ങി

HIGHLIGHTS : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയായി മാറാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അവരു...

Untitled-1 copyപരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയായി മാറാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അവരുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളും ആരാഞ്ഞുതുടങ്ങി. 23 വാര്‍ഡുണ്ടായിരുന്ന പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ ഇനി നാല്‍പതിലേറെ വാര്‍ഡുകളായാണ്‌ വെട്ടിമുറിക്കപ്പെടുക.. ഇപ്പോള്‍ ആയിരത്തിഅഞ്ഞുറും രണ്ടായിരവും വോട്ടര്‍മാരുള്ള വാര്‍ഡുകളല്ലാം ഇനി ആയിരത്തില്‍ താഴെ വോട്ടര്‍മാരുള്ള വാര്‍ഡുകളായി മാറും.
വാര്‍ഡ്‌ വിഭജനത്തിനായി സമര്‍പ്പിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്‌ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെങ്ങില്‍ ചെറിയ പാര്‍ട്ടികളാകട്ടെ വോട്ടര്‍മാര്‍ കുറഞ്ഞ വാര്‍ഡുകളില്‍ തങ്ങളുടെ ജനസ്വാധീനം വോട്ടാക്കി തങ്ങളുടേതൊ. അല്ലങ്ങില്‍ തങ്ങള്‍ പിന്തുണക്കുന്നവരോ ജയിക്കുന്ന സീറ്റുകള്‍ ഉണ്ടാക്കിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌.

കക്ഷി രാഷ്ട്രീയത്തിന്റെ നിറങ്ങള്‍ മാറ്റിവെച്ച്‌ പൊതു ആവിശ്യങ്ങള്‍ മുന്നോട്ട്‌ വെക്കുന്ന തെരഞ്ഞെടുപ്പ്‌ സഖ്യത്തെകുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌. ഇതിനായി പല പ്രാദേശികവിഷയങ്ങളുടെയും പേരില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച്‌ പൊതുവേദിയിലേത്തിച്ച്‌ തിരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കുനുള്ള നീക്കങ്ങളും ചില കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

sameeksha-malabarinews

നിലവില്‍ ഭരണകക്ഷിയായ മുസ്ലീംലീഗിന്‌ മുന്‍തൂക്കമുള്ള പഞ്ചായത്താണ്‌ പരപ്പനങ്ങാടി. എന്നാല്‍ അടുത്തകാലത്തായി ലീഗിന്റെ ശക്തികേന്ദ്രമായ തീരദേശമേഖലയിലെ ചില പ്രാദേശികതര്‍ക്കങ്ങള്‍ ഇപ്പോഴും തീരാത്തത്‌ പ്രദേശിക ലീഗ്‌ നേതൃത്വത്തെ അലട്ടുന്നുണ്ട്‌. കഴിഞ്ഞ ദിവസം ആലുങ്ങല്‍ ബീച്ചിലെ മുസ്ലീം ലീഗിലെ അസംതൃപ്‌തരായ ഒരു വിഭാഗവും കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിച്ച്‌ നടത്തിയ പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌ വളരെ ഗൗരവത്തോടെയാണ്‌ ലീഗ്‌ നോക്കിക്കാണുന്നത്‌.

പരപ്പനങ്ങാടിയുടെ വികസനത്തിന്റെ പേരില്‍ രൂപംകൊള്ളുന്ന ചില രാഷ്ട്രീയേതര സഖ്യങ്ങളും മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടാണെന്ന്‌ സൂചനയുണ്ട്‌. പ്രതിപക്ഷത്തെ പ്രധനകക്ഷിയായ സിപിഎമ്മിന്‌ ഇതിന്‌ നേതൃത്വം നല്‍കാന്‍ കഴിയുന്നില്ലന്നത്‌ ലീഗിന്‌ ആശ്വാസകരമാണ്‌.
പരപ്പനങ്ങാടിയിലെ ബിജെപി ,എസ്‌ഡിപിഐ കക്ഷികളുടെ വളര്‍ച്ചയുടെ തോതും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കാന്‍ സാധിക്കും. ദില്ലിയിലെ ഭരണകക്ഷിയായ ആംആദ്‌മിയും പരപ്പനങ്ങാടിയില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനിറങ്ങുമെന്ന സൂചന നല്‍കി കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!