ചെട്ടിപ്പടിയില്‍ പാഴ്‌സല്‍ ലോറി ഓട്ടോയും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ച് തകര്‍ത്തു

പരപ്പനങ്ങാടി: പാഴ്‌സലുമായി പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ചുതകര്‍ത്തു.

ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പാഴ്‌സലുമായി പോവുകയായിരുന്നു ലോറി.(malabarinews) ചെട്ടിപ്പടി കുപ്പിവളവില്‍വെച്ചാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

അപകടസമയത്ത് ഓട്ടോ ഡ്രൈവര്‍ ഓട്ടോ റോഡരികില്‍ നിര്‍ത്തി പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയതായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

 

Share news
error: Content is protected !!
Scroll to Top