Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ടോള്‍ പുനരാരംഭിച്ചു; സമരം സമാധാനപരം

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് ഇന്ന് രാവിലെ കനത്ത പോലിസ് സാന്നിദ്ധ്യത്തില്‍ പുനരാരംഭിച്ചു. രാവില...

parappnangadi 1പരപ്പനങ്ങാടി : പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് ഇന്ന് രാവിലെ കനത്ത പോലിസ് സാന്നിദ്ധ്യത്തില്‍ പുനരാരംഭിച്ചു. രാവിലെ 10.55 ഓടെയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. ഡിവൈഎസ്പി കെ സെയ്താലി യുടെ നേതൃത്വത്തില്‍ തിരൂര്‍ സിഐ ആര്‍ റാഫി,എസ്‌ഐ മാരായ അനില്‍ കുമാര്‍ മേപ്പള്ളി, പി ഉഷ,ശശിധരന്‍ കോഡൂര്‍ തുടങ്ങി പരപ്പനങ്ങാടി, താനൂര്‍,തിരൂര്‍, മലപ്പുറം എംഎസ്പി ക്യാമ്പുകളിലെ നൂറോളം പോലീസുകാരുടെ കാവലിലാണ് ടോള്‍ പിരിവ് നടന്നത്. തിരൂരങ്ങാടി അഡീഷണല്‍ തഹസില്‍ദാര്‍ ബീഗം താഹിറയുടെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

parappanangdi toll copy

194 ാം ദിവസം പിന്നിട്ട ടോള്‍ വിരുദ്ധ സമരസമിതിക്ക് അഭിവാദ്യമര്‍പ്പിച്ച്  നൂറുകണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സമരം തിടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചയ്തു. പാലക്കണ്ടി വേലായുധന്‍, എന്‍ പി മുജീബ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

parappnangadi 2 copy

ഞങ്ങള്‍ ആക്രമത്തിന്റെ പാത സ്വീകരിക്കുന്നവരല്ലെന്നും ടോള്‍ നിര്‍ത്തുന്നതു വരെ സമരം തുടരുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. ആര്‍ബിഡിസി നിയോഗിച്ച ആളുകളാണ് ഇന്ന് ടോള്‍ പിരിവ് നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!