ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടി്ച്ചു

theftപരപ്പനങ്ങാടി: ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ചു. പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് താമസിക്കുന്ന തയ്യില്‍ ഉസ്മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്.
തുറന്നിട്ട ജനലിലൂടെ വീടിന്റെ താക്കോലെടുത്ത് വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കളാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. മോഷണശ്രമത്തിനിടെ ഉറക്കമുണര്‍ന്ന യുവതി മാലയില്‍ പിടുത്തമിട്ടെങ്ങിലും പിടിവലിയില്‍ ആറു പവന്റെ മാലയുടെ ഒരു ചെറിയ കഷണം മാത്രമെ കൈക്കലായൊള്ളു. ഈ വീട്ടില്‍ വിരുന്നുവന്നതായിരുന്നു യുവതി.

 

Share news
error: Content is protected !!
Scroll to Top