വള്ളിക്കുന്നില്‍ അലങ്കാര പ്രാവുകളും തേങ്ങകളും മോഷണം പോയി

VALLIKUNNUവള്ളിക്കുന്ന്: കൂട് തകര്‍ത്ത് 14 ജോഡി പ്രാവുകളെയും, സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ച 750 ഓളം പൊളിച്ച തേങ്ങയും മോഷ്ടിച്ചതായി പരാതി. അത്താണിക്കല്‍ കളത്തില്‍ പീടികയുടെ സമീപത്തെ മലയംപറമ്പത്ത് ബാലകൃഷ്ണന്റെ പ്രാവുകളും, തേങ്ങകളുമാണ് മോഷണം പോയത്. റെയില്‍വേലൈനിനു പടിഞ്ഞാറുവശത്തെ സ്ഥലത്തായിരുന്നു പ്രാവുകളും തേങ്ങകളും സൂക്ഷിച്ചിരുന്നത്. ജോഡിക്ക് 10,000 രൂപ വരെ വില വരുന്ന പ്രാവുകളും മോഷണം പോയതില്‍ പെടും. കഴിഞ്ഞ വര്‍ഷവും 18 പ്രാവുകളെ ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു. ബാലകൃഷ്ണന്റെ പരാതി പ്രകാരം പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top