പരപ്പനങ്ങാടിയില്‍ ചാരായം വാറ്റാനുള്ള വാഷുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: വാഷും വാറ്റു ഉപകരണങ്ങളുമായി യുവാവ് പോലീസ് പിടിയിലായി. പരപ്പനങ്ങാടി ചിറമംഗലം അംബേദ്ക്കര്‍ കോളനി സ്വദേശി പൂച്ചക്കുളങ്ങര സുധി(34) ആണ് പിടിയിലായത്.

വ്യാജമദ്യം വാറ്റുന്നുണ്ടെന്ന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 1.50 മണിയോടെയാണ് പ്രതിയെ ചിറമംഗലം അംബേദ്ക്കര്‍ നഗറിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച്‌ പിടികൂടിയത്.

എസ്‌ഐ വിമലയുടെ നേതൃത്വത്തില്‍ സിപിഒ ആല്‍ബിന്‍ ഹോംഗാര്‍ഡ് സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.

Related Articles