പരപ്പനങ്ങാടി: നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ നശിപ്പിച്ച നിലയില്‍. പരപ്പനങ്ങാടി അഞ്ചപ്പുര റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. സദ്ദാം ബീച്ച് സ്വദേശി സിദ്ദീഖിന്റെ മകന്‍ കോയയുടെതാണ് വാഹനം.
പതിവായി ഇവിടെയാണ് പിക്കപ്പ് നിര്‍ത്തിയിടാറുള്ളത്. ഇന്ന് രാവിലെയാണ് വാഹനം തകര്‍ത്ത നിലയില്‍ കണ്ടത്. വാഹനത്തിന്റെ മുന്‍ഭാഗത്തെ ഗ്ലാസും ഉള്ളിലെ സാധനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്.
ഏകദേശം ഇരുപത്തിഅയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




