മമ്പുറം സ്വലാത്ത്: തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തിരൂരങ്ങാടി: കൊറോണോഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമ്പുറം മഖാമിലെ വ്യാഴാഴ്ച സ്വലാത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാനത്ത്അതീവ ജാഗ്രതയുണ്ടായിരിക്കണമെന്നും പൊതുപരിപാടികള്‍ നിറുത്തലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച സാഹച്യത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top