Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

HIGHLIGHTS : Parappanangady police nabs two men with ganja brought for sale from Andhra Pradesh

പരപ്പനങ്ങാടി:ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്നിയൂര്‍ സ്വദേശി പുഴക്കലകത്ത് മുഹമ്മദ് ജൈസല്‍ (33), ഉള്ളണം പാലത്തിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍ അബ്ദുള്‍ സലാം.സി (39), എന്നിവരെയാണ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പ്രതികളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

sameeksha-malabarinews

കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഇവരെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിന്നും പിടികൂടിയത്. നേരത്തെയും കഞ്ചാവ് കേസുകളില്‍ പ്രതികളായിട്ടുണ്ട് അവര്‍. പിടിയിലായ ജൈസല്‍ പോക്‌സോ കേസിലും അബ്ദുള്‍ സലാം കളവു കേസുകളിലും നേരത്തെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

സര്‍ക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടി ലഹരിവസ്തുക്കള്‍ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകള്‍ മനസ്സിലാക്കി ആന്ധ്രപ്രദേശിലേക്ക് കഞ്ചാവ് കൊണ്ടുവാരാന്‍ പോവുകയായിരുന്നു വെന്നും പോലീസ് പറഞ്ഞു. ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ വ്യാപാരാടിസ്ഥാനത്തില്‍ കഞ്ചാവ് കൊണ്ടുവരുന്നതിന് പ്രതികള്‍ ആസൂത്രണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ ജോണ്‍, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!