കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കണ്ണൂരിലെ കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പിടിച്ചെടുത്ത പണം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കെ എം ഷാജിയുടെ വാദം. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് വാദിച്ചു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതെസമയം പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം ഷാജിയുടെ അഭിഭാഷകന്‍ പറ്ഞ്ഞു.




