മലപ്പുറം: നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ച് മറിഞ്ഞ് അപകടം.കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




