പരപ്പനങ്ങാടി നഗരസഭ വിന്നേഴ്‌സ് മീറ്റ്- 22 സംഘടിപ്പിച്ചു

പരപ്പനങ്ങാടി: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകരെയും ആദരിക്കാന്‍ പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിച്ച ‘വിന്നേഴ്‌സ് മീറ്റ്- 22’ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബുഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍അഹമ്മദ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.വി മുസ്തഫ, എ സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍മാരായ ചാലേരി ഗിരീഷ്, സി ജയദേവന്‍, ഇ.ടി സുബ്രഹ്‌മണ്യന്‍, അസീസ് കൂളത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ. വി.പി കോയഹാജി, പാലക്കണ്ടി വേലായുധന്‍, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, പി.വി തുളസിദാസ്, എം സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top