Section

malabari-logo-mobile

പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

HIGHLIGHTS : Parappanangady Govt. Special Teachers Training Center organized World Down Syndrome Day

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണോദ്ഘാടനം ഡോ. രഞ്ജിത്ത് (കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍ CHC – പനമരം വയനാട്) നിര്‍വഹിച്ചു.

മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ 21-ാം ജോഡി ക്രോമസോമില്‍, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. പരന്ന മുഖം, കണ്ണില്‍ ഉള്ള വ്യത്യാസം, പേശി ബലക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി,കുടല്‍ സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളിലുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്ക് വിവിധ ഗെയ്മുകള്‍ അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ജിഷ ടി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ രജിത (ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി), അധ്യാപികമാരായ തുളസി, ഫാത്തിമത് സുഹറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളായ റിന്‍സ മോഹന്‍ദാസ് സ്വാഗതവും, റംസീന നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!