Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ  ഏര്‍ളിവാണിംഗ് സിസ്റ്റത്തിന് ഇനി അറിയിപ്പ് നല്‍കാനാവില്ല  

HIGHLIGHTS : പരപ്പനങ്ങാടി:തീരദേശ വില്ലേജുകളിലും താലൂക്ക് ഓഫീസുകളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളും അപകടങ്ങളേയും സ...

PARAPPANANGADI 1പരപ്പനങ്ങാടി:തീരദേശ വില്ലേജുകളിലും താലൂക്ക് ഓഫീസുകളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളും അപകടങ്ങളേയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ സ്ഥാപിച്ച ലക്ഷങ്ങള്‍ വിലവരുന്ന ഉച്ചഭാഷിണി സെറ്റുകള്‍ തുരുമ്പെടുത്തു നശിക്കുന്നു.

ഒരുദിവസം പോലും പല വില്ലേജ്ഓഫീസുകള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ അവസരം ലഭിക്കാനാവാതെ പ്രവര്‍ത്തിപ്പിക്കനായിട്ടില്ല. 2004ലെ സുനാമി യെ തുടര്‍ന്നാണ്‌ ഈസംവിധാനം റവന്യൂ ഓഫീസുകളില്‍ സ്ഥാപിതമായത്.നാല് ലൌഡ്സ്പീക്കറും ബാറ്ററിയും ആമ്പ്ലിപ്ലെയറും മൈക്കും അടങ്ങുന്നതായിരുന്നു ഈപദ്ധതി . അവസരം ഉണ്ടായിട്ടില്ല .എന്നാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരിക്കല്‍ പോലും അവസരം ഉണ്ടായിട്ടില്ല.ഇവ പ്രവര്‍ത്തന ക്ഷമ മാനെന്നറിയാന്‍പോലും ഇവ ഉപയോഗിക്കേണ്ട സാഹചര്യം വന്നിട്ടില്ല.

sameeksha-malabarinews

സുനാമിക്ക് ശേഷം വലിയതോതിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല. ഇനി ഇത് ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ കഴിയുകയുമില്ല.കാരണം ഇവ ഉപയോഗ ശൂന്യമായ സ്ഥലംമുടക്കിയായി മാറിയിട്ടുണ്ട്.ബാറ്ററികള്‍ അടക്കമുള്ള എല്ലാപകരണങ്ങളും കേടുവന്നിട്ടുണ്ട്. എന്നാല്‍ ഓഫീസുകളുടെ പുറത്ത് അവഗണനയുടെ പ്രതീകമായി നാല് കോളാമ്പി സ്പീക്കര്‍ തലയുയര്‍ത്തിപ്പിടിച്ച്നില്‍പ് പുണ്ട്ഒരിക്കല്‍പോലും ശബ്ദിക്കാനാവാതെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!