പണത്തിന് മീതെ പിഡബ്ല്യുഡിയും പറക്കില്ല

പരപ്പനങ്ങാടി:കഴിഞ്ഞദിവസം പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ റവന്യു കൈവശമുള്ള ഭൂമിയിലെ തണല്‍മരം മുറിച്ച് മാറ്റിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. തൊട്ടടുത്ത കെട്ടിടത്തിന് കാഴ്ച ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് പത്ത് മീറ്റര്‍ ദുരത്തുള്ള രണ്ടരമീറ്റര്‍ ചുറ്റളവുള്ള മരമാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.

മരം മുറിച്ചുമാറ്റുന്നത് ജനങ്ങള്‍ തടഞ്ഞുവെങ്കിലും പോലീസിന്റെ സംരക്ഷണയില്‍ പിഡബ്ല്യുഡി മരം മുറിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് സഞ്ചാരത്തിന് ഭീഷണിയാണെന്ന് ചുണ്ടിക്കാട്ടിയാണ് നഗരസഭ ട്രീ കമ്മറ്റി ഈ മരം മുറിക്കാന്‍ അനുമതി നല്‍കിയത്.

ഇതിനെതിരെ മുന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ യു കലാനാഥന്‍ മാസ്റ്റര്‍ രംഗത്തെത്തി.
സ്വകാര്യവ്യക്തിക്കുവേണ്ടി പിഡബ്ല്യുഡി എഞ്ചിനിയറും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് മരംമുറിക്ക് പിറകിലെന്ന് കലാനാഥന്‍മാസ്റ്റര്‍ ആരോപിച്ചു.