മുസ്‌ലിം ലീഗ് സായാഹ്ന ധര്‍ണ്ണ നടത്തി

പരപ്പനങ്ങാടി: തെറ്റായ വിവരങ്ങള്‍ നല്‍കി അര്‍ഹതപെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച്  മുന്‍സിപ്പല്‍ മുസ്‌ലിം  ലീഗ് കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും നടത്തി.

ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. സി കെ എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. പട്ടികയില്‍ നിന്ന് വെട്ടിമാറ്റി അനര്‍ഹാരാക്കിയ പെൻഷൻകാരും ധർണ്ണയിൽ  പങ്കെടുത്തു.

സയ്യിദ് പി എസ് എച്ച് തങ്ങൾ, വി പി കോയഹാജി, അലി തെക്കേപ്പാട്ട്, സി അബ്ദുറഹ്മാൻകുട്ടി, പി പി കുഞ്ഞാവഹാജി, അഡ്വ :കെ.കെ.സൈതലവി, പി കെ എം ജമാൽ, ഹസ്സൻകോയ മാസ്റ്റർ, സി ടി നാസർ, എച്ച് ഹനീഫ, നവാസ് ചിറമംഗലം പ്രസംഗിച്ചു.

Related Articles