വിജയാഹ്ലാദാരവങ്ങളോടെ പരപ്പനങ്ങാടിക്കാരുടെ ടോള്‍വിരുദ്ധപോരാട്ടത്തിന് പരിസമാപ്തി

parappangadi tool virudha samithyപരപ്പനങ്ങാടി: പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടിനഹ മെമ്മോറിയല്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെ പരപ്പനങ്ങാടി നിവാസികള്‍ നടത്തിവന്ന 418 ദിവസത്തെ ഐതിഹാസികമായ പോരാട്ടത്തിന് വിജയാഹ്ലാദങ്ങളോടെ പരിസമാപ്തി. പരപ്പനങ്ങാടി പഞ്ചായത്തിലെ മുഴുവന്‍ വാഹനങ്ങളെയും ടോളില്‍ നിന്ന് ഒഴിവാക്കിക്കാണ്ടുള്ള ഉത്തരവ് പുറത്ത് വന്നതോടെയാണ് പരപ്പനങ്ങാടി ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന ആഘോഷക്കൂട്ടായ്മ കേരള ബി ഒ ടി വിരുദ്ധ സമരസമിതി കണ്‍വീനര്‍ രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇപി മുഹമ്മദിലി അധ്യക്ഷം വഹിച്ച ചടങ്ങില്‍ അബ്ദല്‍ വഹാബ്, ഉള്ളേരി ഉണ്ണി, കാര്‍ത്തികേയന്‍, ഗിരീഷ് തോട്ടത്തില്‍, പികെ അബൂബക്കര്‍ഹാജി. സക്കീര്‍, കെപി സിറാജ്, എപി മൂഹമ്മദ്, എന്നിവര്‍ സംസാരിച്ചു

പരപ്പനങ്ങാടി പഞ്ചായത്തിനെ പകുത്ത് കടന്നുപോകുന്ന റെയില്‍വേ ലൈനില്‍ നിലവിലണ്ടായിരുന്ന തിരക്കേറിയ ഗെയിറ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഏറെക്കാലത്തെ നാട്ടുകാരുടെ മുറവിളികള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ മേല്‍പ്പാലം സ്ഥാപിച്ചത്. എന്നാല്‍ സ്ഥലാവസികള്‍ തങ്ങളുടെ ദൈനംദിന ആവിശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ ഇരുവശത്തുമായതിനാല്‍ ഓരോ യാത്രക്കും തദ്ദേശവാസികള്‍ ടോള്‍ നല്‍കണമെന്ന അവസ്ഥ വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു പരപ്പനങ്ങാടി നിവാസികള്‍ക്ക് നിശ്ചിത സംഖ്യ ഈടാക്കി പാസ് നല്‍കാമെന്ന വ്യവസ്ഥായയിരുന്നു പാലം നിര്‍മ്മ്ിച്ച ആര്‍ബിഡിസി മുന്നോട്ട് വച്ചത്് എന്നാല്‍ ഇതംഗീകരിക്കാന്‍ തയ്യാറാവാത്ത രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യസംഘടനകളും ഒത്തുചേര്‍ന്ന സമരത്തിനിറങ്ങുകായിയിരുന്നു. പ്രത്യക്ഷസമരമായതോടെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടകളായ കോണ്‍ഗ്രസ്സും മുസ്ലീംലീഗും സമരത്തില്‍നിന്ന് പിന്‍വാങ്ങി.

parappanaqngadi, toll2 copyടോള്‍ സമരത്തിന്റെ ആദ്യദിനത്തില്‍ തന്നെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി യുവാക്കള്‍ക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. തുുടര്‍ദിവസങ്ങളിലും ശക്തമായ സമരങ്ങളാണ് നടന്നത്. സമരസമിതി നടത്തിവന്ന ധര്‍ണ്ണാസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കേരളത്തിലെ നിരവധി സാംസ്‌കാരിക നേതാക്കളും സംഘടനകളും സമരപ്പന്തലിലെത്തി. ഈ കാലയളവില്‍ പോലീസ് സമരക്കാര്‍ക്കെതിരെ നിരവധി കേസുകള്‍ ചാര്‍ജ്ജ് ചെയതു. പലഘട്ടങ്ങളിലും സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി ഒരു തവണ റവന്യു അധികകൃതര്‍ സമരപന്തല്‍ പൊളിച്ചുനീക്കുന്ന അവസ്ഥയുമുണ്ടായി. നിരവധി തവണ ടോള്‍പിരിവ് നിര്‍ത്തിവെച്ചു. പിന്നീട് ശക്തമായ പോലീസ് കാവലോടെയാണ് ടോള്‍ പിരിവ് നടത്തിവന്നത്. ഇതിനിടെ ആറുമാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടന്ന താനൂര്‍ ദേവധാര്‍മേല്‍പ്പാലത്തിന് ടോള്‍ നലകുന്നതില്‍ നിന്ന് താനൂര്‍ താനാളൂര്‍ പഞ്ചായത്തിലുള്ളവരെ ഒഴിവാക്കിയിട്ടും പരപ്പനങ്ങാടിയില്‍ ഈ ഇളവ് നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.parappananagadi toll strike

സാധരണക്കാരില്‍ ചുങ്കം ചുമത്തി വന്‍കിടക്കാര്‍ക്ക് പുവപ്പ് പരവതാനി വിരിക്കുന്ന പുത്തന്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ പ്രാദേശികമായി ജനങ്ങള്‍ നടത്തിയ ഈ ചെറുത്തുനില്‍പ്പിന്റെ വിജയം ഒരു പോരാട്ടചരിത്രം കൂടിയാണ്.

Share news
error: Content is protected !!
Scroll to Top