ദില്ലി: പെരുന്നാള്‍ ദിനത്തില്‍ കാശ്മീരില്‍ അല്‍ ഖ്വയ്ദയുടെയും ഐസ്‌ഐസ്എന്റെയും പതാകകളേന്തി യുവാക്കളുടെ പ്രകടനം. ഇസ്രായില്‍ പട്ടാളം ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച്് നടത്തിയ പ്രകടനത്തിലാണ് ഈ സംഘടനകളുടെ കൊടികള്‍ ഉപയോഗിച്ചും ബാനറുകള്‍ ഏന്തിയും ഇവര്‍ നീങ്ങിയത്.
പെരുന്നാള്‍ ദിനത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് ഹൂറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനി ആഹ്വാനം ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ വിശുദ്ധയുദ്ധത്തിന് തയ്യാറാകണമെന്ന് ആവിശ്യപ്പെടുന്ന അല്‍ ഖ്വയ്ദ തലവന്റെ വീഡിയോ ടേപ്പ് പുറത്ത് വന്നിരുന്ന. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ സംഘടനകളുടെ കൊടികള്‍ പ്രകടനത്തിലുപയോഗിച്ചത് വളരെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ഇതേ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.




