ജറുസലേം: ഇസ്രായേലിന് കഴിഞ്ഞയാഴ്ച ആയുധസാമഗ്രികള്‍ നല്‍കിയതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഗ്രനൈഡുകളും, ചെറു പീരങ്കികളും ഉള്‍പ്പെടെ ഇസ്രായേലിന് നല്‍കിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ഗാസയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് യുദ്ധ സാമഗ്രി ഉടമ്പടി പ്രകാരം അമേരിക്ക ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 1300 കവിഞ്ഞു. മരിച്ച കുട്ടികളുടെ എണ്ണം 315 ഉം പരിക്കേറ്റ കുട്ടികളുടെ എണ്ണം 2307 ഉം ആണ്.
ഇരു രാജ്യങ്ങളോടും വെടിനിര്‍ത്തലിനും ചര്‍ച്ചക്കും തയ്യാറാകണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് അമേരിക്ക ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കിയ വിവരം പുറത്തു വന്നിരിക്കുന്നത്.




