പരപ്പനങ്ങാടിയില്‍ കള്ള്ഷാപ്പ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് സമരം; പോലീസ് കേസെടുത്തു

Youth League strike in Parappanangadi; Police have registered a case

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ പുതുതായി തുറന്ന് പ്രവര്‍ത്തനമാരംഭിച്ച കള്ള്ഷാപ്പിനെതിരെ പ്രക്ഷോഭം ശക്തമാക്കി സംഘടനകള്‍. ഇന്ന് രാവിലെ മുസ്ലിംയൂത്ത്‌ലീഗ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളുഷാപ്പിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ഷാപ്പിന്റെ ഇരു വാതിലുകളും താഴിട്ട് പൂട്ടി.

പിന്നീട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പൂട്ട് പൊളിച്ച് ഷാപ്പ് വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു. ഷാപ്പ് ലൈസന്‍സിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ കള്ള് ഷാപ്പ് വീണ്ടും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരാഴ്ചയോളമായി മദ്യനിരോധന സമിതിയുടെയും വിവിധ മത സംഘടനകളുടെയും നേതൃത്വത്തില്‍ കള്ളുഷാപ്പിന് മുന്നില്‍ സമരം നടന്നുവരികയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •