Section

malabari-logo-mobile

പരപ്പനങ്ങാടി കീരനല്ലൂര്‍ പുഴയോര കയ്യേറ്റം;സര്‍വ്വേ നടപടികള്‍ ആരംഭിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കീരനെല്ലൂര്‍ പുഴയോര കയ്യേറ്റം കണ്ടെത്താന്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റികളിലായി സ്ഥിതിചെയ...

പരപ്പനങ്ങാടി: കീരനല്ലൂര്‍ പുഴയോര കയ്യേറ്റം കണ്ടെത്താന്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്നതും ജലസേചന വകുപ്പിന് കീഴിലുള്ളതുമായ ഏക്കര്‍ക്കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇവിടെ പൊതുഴി തടസ്സപ്പെടുത്തിയതിനെതിരെയും കയ്യേറ്റങ്ങള്‍ക്കെതിരെയും എഐവൈഎഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് ജില്ലാ സര്‍വ്വെ സൂപ്രണ്ട് കെ. ദാമോധരന്റെ നേതൃത്വത്തില്‍ ജില്ലാ സര്‍വ്വെയര്‍ രമേശ് ബാബു, ഇറിഗേഷന്‍ ഓവര്‍സിയര്‍ വി പി അനുപമ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

sameeksha-malabarinews

പ്രളയത്തെ തുടര്‍ന്ന് പുഴയുടെ കരകള്‍ വന്‍തോതില്‍ ഇവിടെ ഇടഞ്ഞുവീണിട്ടുണ്ട്. ചിലഭാഗങ്ങളില്‍ സര്‍വ്വേ കല്ലുകള്‍ കാണാതായിട്ടുണ്ട്. ഇവയെല്ലാം പുനഃസ്ഥാപിക്കാനും നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!